Advertisements
|
'ഇന്ത്യാസ് കാമറ നണ്‍' സിസ്ററര്‍ ലിസ്മി പാറയില്‍ സിഎംസി വത്തിക്കാനിലെ മാദ്ധ്യമസമ്മേളനത്തില്‍
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: വത്തിക്കാന്റെ പൊന്തിഫിക്കല്‍ മാധ്യമകാര്യാലയം ഒരുക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ പാനലിസ്ററായി മലയാളി കന്യാസ്ത്രിയും. 'ഇന്ത്യാസ് കാമറ നണ്‍' "Camera Nun of India?" എന്നറിയപ്പെടുന്ന സിഎംസി സഭാംഗം സിസ്ററര്‍ ലിസ്മി പാറയില്‍ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍നിന്ന് ആദ്യമായാണ് ഒരു കന്യാസ്ത്രീക്ക് ഇത്തരാെരു അവസരം ലഭിക്കുന്നത്. ഈ മാസം 24 മുതല്‍ 26 വരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി 22, 23 തീയതികളിലാണ് ലോകമെമ്പാടുമുള്ള വിവിധ സന്യാസിനി സമൂഹത്തില്‍ നിന്നുള്ളവരുടെ കോണ്‍ഫറന്‍സ് വത്തിക്കാനില്‍ നടക്കുന്നത്. ഇതില്‍ 23 നു നടക്കുന്ന പാനല്‍ മീറ്റിംഗിലാണ് സിസ്ററര്‍ ലിസ്മിയുടെ ഊഴം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരില്‍ ഒരാളാണ് 39 കാരിയായ സി. ലിസ്മി. സുഡാനില്‍ നിന്നുള്ള സിസ്ററര്‍ പവോല മോഗി, ഇറ്റലിയില്‍ നിന്നുള്ള സിസ്ററര്‍ റോസ് പക്കാറ്റെ എന്നിവരാണു മറ്റു രണ്ടുപേര്‍.
12 മിനിറ്റാണ് അവതരണത്തിനായി നല്‍കിയിരിയ്ക്കുന്നത്. ഛായാഗ്രാഹക എന്ന നിലയില്‍ സുവിശേഷവത്കരണത്തിനായി ചെയ്ത ശുശ്രൂഷകളും സംഭാവനകളുമാണ് വിഷയത്തിന്റെ ഉള്ളടക്കം. ചോദ്യോത്തരവേളയില്‍ മറുപടിയും നല്‍കണം. 25ന് ഉച്ചയ്ക്ക് 12.30ന് പോള്‍ ആറാമന്‍ ഹാളിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ്. കോണ്‍ഫറന്‍സിന്റെ ഭാഗമായി 26 ന് രാവിലെ 9.30 ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍പാപ്പ കാര്‍മികത്വം വഹിയ്ക്കും.
കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ അംഗമായ ലിസ്മി പാറയില്‍ "ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍" ഇടം നേടിയ ആദ്യത്തെ കത്തോലിക്കാ കന്യാസ്ത്രീയാണ്. രാജ്യത്തെ ദൃശ്യമാധ്യമരംഗത്തെ ഏറ്റവും ഉയര്‍ന്ന അംഗീകാരം ഇന്ത്യ, ബംഗ്ളാദേശ്, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്‍, തായ്ലന്‍ഡ്, യുണൈറ്റഡ് സ്റേററ്റ്സ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ള റെക്കോര്‍ഡ് ബുക്കുകളുടെ ചീഫ് എഡിറ്റര്‍മാരുടെ പാനലാണ് പാറയിലിനെ തിരഞ്ഞെടുത്തത്.
ഇതുവരെ 1,500~ലധികം വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. സംഗീത ആല്‍ബങ്ങള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍, അഭിമുഖങ്ങള്‍, ഭക്തിഗാനങ്ങള്‍. ഇന്ത്യയിലെ ഒരു പ്രധാന സാംസ്കാരിക ഉത്സവമായ "തൃശൂര്‍ പൂരം" സിസ്റററിന്റെ മികച്ച വീഡിയോകളില്‍ ഒന്ന്.
ഒരു ദശലക്ഷത്തിലധികം കാഴ്ചക്കാരുള്ള സിസ്ററര്‍ സഭയ്ക്കായി ഒരു YouTube ചാനല്‍ നടത്തുന്നുണ്ട്. നൂറുകണക്കിന് വീഡിയോകള്‍ ഇതില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
തന്റെ കഴിവിനെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനുള്ള ഒരു പുതിയ വഴിയിലേക്ക് എങ്ങനെ വിവര്‍ത്തനം ചെയ്യുന്നുവെന്നും സഭയില്‍ തന്റെ മതപരമായ വ്യക്തിത്വവും ദൗത്യവും എങ്ങനെ സന്തുലിതമാക്കാം ളന്നാണ് തന്റെ ഛായാഗ്രാഹണ പ്രവൃത്തിയിലൂടെ സമര്‍ത്ഥിക്കുന്നത്.
ക്യാമറകള്‍ ഉപയോഗിച്ച് അവള്‍ തന്റെ വീഡിയോകള്‍ ഷൂട്ട് ചെയ്യുകയും കോലാഴിയിലെ നിര്‍മ്മല പ്രൊവിന്‍സില്‍ അവര്‍ ഡിസൈന്‍ ചെയ്ത ഒരു സ്ററുഡിയോയില്‍ സ്വയം എഡിറ്റ് ചെയ്തുമാണ് യൂട്യൂബിലൂടെ ഐറ്റങ്ങള്‍ അപ്ലോഡ് ചെയ്യുന്നത്. |
|
- dated 20 Jan 2025
|
|
Comments:
Keywords: Europe - Otta Nottathil - Camera_nun_of_India_sr_lismi_parayil_cmc_vatican_media_meet Europe - Otta Nottathil - Camera_nun_of_India_sr_lismi_parayil_cmc_vatican_media_meet,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|